അറിയാതെ പോകുന്നവ
☯️☯️☯️☯️☯️☯️☯️☯️
ഇരുളിലേക്ക്
ഉരുകിയൊലിച്ചു തീരുന്ന
ചില വെട്ടങ്ങളുണ്ട് ;
കറുപ്പ് തുരന്ന്
മരിച്ചു പോകുന്നവ..
വെളിച്ചമുണ്ടുറങ്ങിപ്പോയ
ചില വഴികളുണ്ട് ;
ഇരുട്ടു തുറിക്കുന്നവ..
വേലിയേറ്റങ്ങളുടെ
ലവണമൂറ്റി ഇറങ്ങിപ്പോയ
തിരയുടെ പശിമയിൽ
എവിടെയും പറ്റിപ്പിടിക്കുന്ന
ചില മണൽത്തരികളുണ്ട് ;
തൂത്തെറിയപ്പെടുന്നവ..
വേർതിരിച്ചെടുക്കാൻ
പറ്റാത്തവിധം
ജീവിതമലിഞ്ഞു ചേർന്ന
ചില ബിംബങ്ങളുണ്ട് ;
കവിതകളിൽ
ഉറഞ്ഞു പോയവ...
ഒച്ചയില്ലായ്മയിലേക്ക്
മുനകൂർപ്പിക്കുന്ന
ചില തണുപ്പുകളുണ്ട്
ഇവയ്ക്കിടയിലെല്ലാം;
അറിഞ്ഞിട്ടും ..
നാമറിയാതെ പോകുന്നവ....
🔰🔰🔰🔰🔰🔰🔰🔰🔰
സുഭാഷ്.എം.കുഞ്ഞ്കുഞ്ഞ്(കുവ)
☯️☯️☯️☯️☯️☯️☯️☯️
ഇരുളിലേക്ക്
ഉരുകിയൊലിച്ചു തീരുന്ന
ചില വെട്ടങ്ങളുണ്ട് ;
കറുപ്പ് തുരന്ന്
മരിച്ചു പോകുന്നവ..
വെളിച്ചമുണ്ടുറങ്ങിപ്പോയ
ചില വഴികളുണ്ട് ;
ഇരുട്ടു തുറിക്കുന്നവ..
വേലിയേറ്റങ്ങളുടെ
ലവണമൂറ്റി ഇറങ്ങിപ്പോയ
തിരയുടെ പശിമയിൽ
എവിടെയും പറ്റിപ്പിടിക്കുന്ന
ചില മണൽത്തരികളുണ്ട് ;
തൂത്തെറിയപ്പെടുന്നവ..
വേർതിരിച്ചെടുക്കാൻ
പറ്റാത്തവിധം
ജീവിതമലിഞ്ഞു ചേർന്ന
ചില ബിംബങ്ങളുണ്ട് ;
കവിതകളിൽ
ഉറഞ്ഞു പോയവ...
ഒച്ചയില്ലായ്മയിലേക്ക്
മുനകൂർപ്പിക്കുന്ന
ചില തണുപ്പുകളുണ്ട്
ഇവയ്ക്കിടയിലെല്ലാം;
അറിഞ്ഞിട്ടും ..
നാമറിയാതെ പോകുന്നവ....
🔰🔰🔰🔰🔰🔰🔰🔰🔰
സുഭാഷ്.എം.കുഞ്ഞ്കുഞ്ഞ്(കുവ)
Comments
Post a Comment