Posts

അറിയാതെ പോകുന്നവ

അറിയാതെ പോകുന്നവ ☯️☯️☯️☯️☯️☯️☯️☯️ ഇരുളിലേക്ക് ഉരുകിയൊലിച്ചു തീരുന്ന ചില വെട്ടങ്ങളുണ്ട് ; കറുപ്പ് തുരന്ന് മരിച്ചു പോകുന്നവ.. വെളിച്ചമുണ്ടുറങ്ങിപ്പോയ ചില വഴികളുണ്ട് ; ഇരുട്ടു തുറിക്കുന്നവ.. വേലിയേറ്റങ്ങളുടെ ലവണമൂറ്റി  ഇറങ്ങിപ്പോയ തിരയുടെ പശിമയിൽ എവിടെയും പറ്റിപ്പിടിക്കുന്ന ചില മണൽത്തരികളുണ്ട് ; തൂത്തെറിയപ്പെടുന്നവ.. വേർതിരിച്ചെടുക്കാൻ പറ്റാത്തവിധം ജീവിതമലിഞ്ഞു ചേർന്ന ചില ബിംബങ്ങളുണ്ട് ; കവിതകളിൽ ഉറഞ്ഞു പോയവ... ഒച്ചയില്ലായ്‌മയിലേക്ക് മുനകൂർപ്പിക്കുന്ന  ചില തണുപ്പുകളുണ്ട് ഇവയ്ക്കിടയിലെല്ലാം; അറിഞ്ഞിട്ടും .. നാമറിയാതെ പോകുന്നവ.... 🔰🔰🔰🔰🔰🔰🔰🔰🔰 സുഭാഷ്.എം.കുഞ്ഞ്കുഞ്ഞ്(കുവ)
Recent posts